പീരുമേട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
പീരുമേട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
ഇടുക്കി: പീരുമേട്ടില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പാമ്പനാര്‍ കല്ലാര്‍ പാറയില്‍ അശ്വിന്‍(ഉണ്ണിക്കുട്ടന്‍- 23) ആണ് മരിച്ചത്. പീരുമേട് പരുന്തുംപാറ- സത്രം റോഡില്‍ കല്ലാര്‍കവലയ്ക്കും കല്ലാറിനും ഇടയിലാണ് അപകടം. വീട്ടിലേക്ക് പോകുംവഴി ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. അവിവാഹിതനാണ്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. അച്ഛന്‍: പി ആര്‍ സോമന്‍. അമ്മ: സുജാത. സഹോദരി: അഞ്ജലി(ജര്‍മനി).
![]()
What's Your Reaction?

