പച്ചടിയില്‍ ഇന്‍വേഡര്‍ ജീപ്പിടിച്ച് വൃദ്ധൻ മരിച്ചു
പച്ചടിയില്‍ ഇന്‍വേഡര്‍ ജീപ്പിടിച്ച് വൃദ്ധൻ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്തിനുസമീപം പച്ചടിയില്‍ ഇന്‍വേഡര്‍ ജീപ്പിടിച്ച് വൃദ്ധൻ മരിച്ചു. പച്ചടി മംഗലത്ത് ഇമ്മാനുവേല്‍(65) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടം. പത്തുവളവ് ഭാഗത്തുനിന്ന് അമിത വേഗത്തില്‍ എത്തിയ ജീപ്പ്, കാല്‍നടയാത്രികനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിനുശേഷം നിര്‍ത്താതെ പോകാന്‍ ശ്രമിച്ച വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു. ഗുരുതരമായി പരിക്കേറ്റ ഇമ്മാനുവലിനെ ഉടന്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?






