തങ്കമണിയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 3 പേര്‍ക്ക് പരിക്ക്
തങ്കമണിയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 3 പേര്‍ക്ക് പരിക്ക്
ഇടുക്കി: ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോകവെ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. വാഹനമോടിച്ചിരുന്ന തോപ്രാംകുടി മേരിഗിരി കളപ്പുരക്കല്‍ നിഖില്‍, മേരിഗിരി സിജോ കണിയാംപറമ്പില്‍, മേരിഗിരി തുണ്ടിയില്‍ ബിബിന്‍ എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ തങ്കമണിയിലാണ് അപകടം. ഓള്‍ട്ടോ 800 കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച തുണ്ടിയില്‍ സോജന്‍ പിന്നീട് മരിച്ചു. മൃതദേഹം തങ്കമണി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?

