ഉദയഗിരിയിൽ സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്
ഉദയഗിരിയിൽ സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്

ഇടുക്കി : ഉദയഗിരി കൈരളി ജംഗ്ഷനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് അപകടം .അപകടത്തിൽ സ്കൂട്ടർ യാത്രികരായ ഷാരോൺ, വൈഗ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു . അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. പുഷ്പഗിരി ഭാഗത്തു നിന്നും ഉദയഗിരിയിലേയ്ക്ക് വന്ന സ്കൂട്ടറും ഉദയഗിരിയിൽ നിന്നും കട്ടപ്പനയ്ക്ക് പോകുകയായിരുന്ന കേറ്ററിംഗ് സ്ഥാപനത്തിന്റെ ടെമ്പോ ട്രാവലറും തമ്മിലാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്ത് ചെറുതും വലുതുമായി നിരവധി വാഹനാപകടങ്ങൾ പതിവാണന്നും റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് അപകടങ്ങൾക്കു കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റവരെ തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. തങ്കമണി പൊലീസ് സ്ഥലത്ത് എത്തി.
What's Your Reaction?






