ഗ്യാപ്പ് റോഡ്- ബൈസണ്‍വാലി റൂട്ടില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
ഗ്യാപ്പ് റോഡ്- ബൈസണ്‍വാലി റൂട്ടില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: ഗ്യാപ്പ് റോഡ്- ബൈസണ്‍വാലി റൂട്ടില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മലപ്പുറം ചങ്ങരംകുളം സ്വദേശി റാഷിദ് ആണ് മരിച്ചത്. മലപ്പുറത്തു നിന്ന് മൂന്നാറിലേയ്ക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ട യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച മലപ്പുറത്തു നിന്നും പുറപ്പെട്ട ഇവര്‍ ആനയിറങ്കല്‍ അണക്കെട്ടുള്‍പ്പെടെ സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. കുത്തിറക്കത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. ഉടന്‍ റാഷിദിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






