ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ച് അപകടം: ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ച് അപകടം: ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: കട്ടപ്പന ടൗണില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ലോറിയില്‍ ഇടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ കോഴിമല സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. പള്ളിക്കവല ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ സഹകരണ ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി തെന്നി നീങ്ങി മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന ടൗണില്‍ രാത്രികാലങ്ങളില്‍ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്.
What's Your Reaction?






