വെള്ളയാംകുടിയില്‍ കാറിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്
വെള്ളയാംകുടിയില്‍ കാറിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്

ഇടുക്കി: വെള്ളയാംകുടിയില്‍ റോഡിന് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളയാംകുടി അറയ്ക്കകാലായില്‍ നേത പ്രിന്‍സിനാണ് (8) പരിക്കേറ്റത്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം. സണ്‍ഡേ സ്‌കൂളിലെ ഉഥാനോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ അധ്യാപകന്‍ പ്രിന്‍സിന്റെ മകളാണ്.
What's Your Reaction?






