ഇരട്ടയാര്‍ ചക്കക്കാനത്ത് ട്രാവലര്‍ മറിഞ്ഞു
ഇരട്ടയാര്‍ ചക്കക്കാനത്ത് ട്രാവലര്‍ മറിഞ്ഞു

ഇടുക്കി: ഇരട്ടയാര്‍ ചക്കക്കാനത്തിനും മാനാന്തടം പാലത്തിനുമിടിയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം. റോഡില്‍ നിന്ന് തെന്നിനീങ്ങി സമീപത്തെ കൃഷിയിടത്തിലേയ്ക്ക് മറിയുകയായിരുന്നു. തൃശൂരില്‍ നിന്ന് രാമക്കല്‍മേട്ടിലേയ്ക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.
What's Your Reaction?






