കമ്പംമെട്ടില്‍ പിക്ക്അപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു
കമ്പംമെട്ടില്‍ പിക്ക്അപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി: കമ്പംമെട്ടിന് സമീപം തണ്ണിവളവില്‍ പിക്ക്അപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു.കമ്പം സ്വദേശിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് സംഭവം. വൈക്കോലുമായി കമ്പത്തു നിന്നും മന്തിപ്പാറയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറി വന്ന വാഹനം നിന്നുപോയതിനെ തുടര്‍ന്ന് ഡ്രൈവറുടെ സഹായി വാഹനം പുറകോട്ട് പോകാതിരിക്കുവാന്‍ ടയറിന് പുറകില്‍ തടിക്കഷണം വെച്ച് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചു. ഈ സമയം പുറകോട്ട് ഉരുണ്ട വാഹനം ഇയാളുടെ ശരീരത്ത് കൂടി കയറി മറിയുകയായിരുന്നു. മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






