പുറ്റടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
പുറ്റടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: പുറ്റടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. 2 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത. പുറ്റടി ഫെഡറല്‍ ബാങ്ക് ജങ്ഷനില്‍ വച്ച് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ പാമ്പുപാറ സ്വദേശികളുടെ ബൈക്ക് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ ഉണ്ടായിരുന്ന രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടന്‍മേട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






