സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവം: പ്രതികളെ പിടികൂടിയത് സാഹസികമായി: പൊലീസിനെ ആക്രമിക്കാനും ശ്രമം: തട്ടിപ്പ് സംഘം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍
സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവം: പ്രതികളെ പിടികൂടിയത് സാഹസികമായി: പൊലീസിനെ ആക്രമിക്കാനും ശ്രമം: തട്ടിപ്പ് സംഘം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍

ഇടുക്കി: എറണാകുളം സ്വദേശിയായ വ്യാപാരിയുടെ പക്കല്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയ കേസില്‍ പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. സംഘത്തില്‍പ്പെട്ട മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്പില്‍ വീട്ടില്‍ ഷെഹിന്‍(29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പില്‍ സിറാജ്(43) എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതിയായ എരുമേലി മാടപ്പാട്ട് പുതുപ്പറമ്പില്‍ ഷെരിഫ് ഒളിവിലാണ്. മൂവരും കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതികളും പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കാനും പ്രതികള്‍ ശ്രമിച്ചു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം സ്റ്റേഷനുകളിലെ പൊലീസുകാരുടെ സഹായത്തോടെ സാഹസികമായാണ് കട്ടപ്പന പൊലീസ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.
എറണാകുളം പള്ളുരുത്തി മാനുവേലില്‍ അബ്ദുല്‍ റഹീമിന്റെ പക്കല്‍ നിന്നാണ് പണം തട്ടിയത്. ഇദ്ദേഹം എറണാകുളത്തെ വ്യാപാരിയാണ്. 60 ലക്ഷം രൂപയ്ക്ക് സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വ്യാപാരിയെ കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയത്.
ജില്ലാ പൊലീസ് മേധാവി കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ കട്ടപ്പന എസ്എച്ച്ഒ: സുരേഷ് കുമാര്‍ എന്‍, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ഫൈസല്‍, പൊന്‍കുന്നം എസ്എച്ച്ഒ: ദിലീഷ്, എസ് സിപിഒമാരായ സുരേഷ് ബി ആന്റോ, ശ്രീജിത്ത് വി എം, സുമേഷ് എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
What's Your Reaction?






