സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 8 ലക്ഷം തട്ടിയ സംഭവം: 2 പേര്‍ അറസ്റ്റില്‍: പ്രധാന പ്രതി ഒളിവില്‍
സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 8 ലക്ഷം തട്ടിയ സംഭവം: 2 പേര്‍ അറസ്റ്റില്‍: പ്രധാന പ്രതി ഒളിവില്‍

ഇടുക്കി: കൂടുതല്‍ തുകയ്ക്ക് സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയുടെ പക്കല്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. മുണ്ടക്കയം ചാച്ചിക്കവല ഭാഗത്ത് ആറ്റുപറമ്പില്‍ വീട്ടില്‍ ഷെഹിന്‍(29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പില്‍ സിറാജ്(43) എന്നിവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷെരീഫ് ഒളിവിലാണ്.
60 ലക്ഷം രൂപയ്ക്ക് സ്വര്‍ണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് എറണാകുളം പള്ളുരുത്തി മാനുവേലില്‍ അബ്ദുല്‍ റഹീമിനെ വെള്ളിയാഴ്ച കട്ടപ്പനയില്‍ വിളിച്ചുവരുത്തിയത്. വൈകിട്ട് ഏഴോടെ കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് 8 ലക്ഷം രൂപ കൈക്കലാക്കി ഷെരീഫ് വാഹനത്തില്‍ കയറി മുങ്ങുകയായിരുന്നു.
What's Your Reaction?






