ചിക്കന്‍ കൈ പൊള്ളിക്കും
ചിക്കന്‍ കൈ പൊള്ളിക്കും

ഇടുക്കി: ഇറച്ചിക്കോഴി വില കുതിക്കുന്നു. ഒന്നരമാസത്തിനിടെ 70 രൂപ വര്‍ധിച്ച് 160 രൂപയിലെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണം. ജനുവരി അവസാന ആഴ്ച 125 രൂപയായിരുന്നു. വേനല്‍ക്കാലത്ത് തമിഴ്‌നാട്ടിലെ ഫാമുകളില്‍ ഉല്‍പാദനം കുറയും. വരുംദിവസങ്ങളില്‍ വില കൂടുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. കോഴിക്കുഞ്ഞിന്റെ വില 16 രൂപയില്‍ നിന്ന് 37ലെത്തി. കോവിഡ് കാലത്തിന് ശേഷം വില്‍പ്പന വന്‍തോതില്‍ കുറഞ്ഞതായും വ്യാപാരികള്‍ പറയുന്നു.
What's Your Reaction?






