അയ്യപ്പൻകോവിൽ തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

അയ്യപ്പൻകോവിൽ തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

Apr 23, 2026 - 18:46
Apr 24, 2026 - 10:40
 0
അയ്യപ്പൻകോവിൽ തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
This is the title of the web page

ഇടുക്കി: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ വി ജെ ജോസഫ്(ഏപ്പച്ചൻ–-73) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സാലി(66), മകൻ ജോസി(31), ജോസിയുടെ ഭാര്യ ചിഞ്ചു(30), ഇവരുടെ മകൻ ഫെർണാഡോ(ഒന്നര) എന്നിവർക്ക് പരിക്കേറ്റു. വ്യാഴം വൈകിട്ട് 5.30ഓടെ മലയോര ഹൈവേയിൽ അയ്യപ്പൻകോവിൽ മേരികുളത്തിനും പരപ്പിനുമിടയിലാണ് അപകടം. വിവാഹ ചടങ്ങിനുശേഷം വെള്ളിലാംകണ്ടം ഭാഗത്തുനിന്ന് പരപ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരെവന്ന കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ. ഷാരിബെല്ല ആണ് ജോസഫിന്റെ മറ്റൊരു മകൾ. മരുമകൻ: ഷെറിൻ ഒറ്റക്കുടശേരിൽ(ഊന്നുകൽ)

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow