മുളകരമേട്ടില്‍ വീട്ടില്‍ തീപിടിത്തം:  ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

മുളകരമേട്ടില്‍ വീട്ടില്‍ തീപിടിത്തം:  ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

Apr 24, 2026 - 11:12
 0
മുളകരമേട്ടില്‍ വീട്ടില്‍ തീപിടിത്തം:  ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന മുളകരമേട്ടില്‍ വീടിന് തീപിടിച്ച് നാശനഷ്ടം. മുളകരമേട് ശാന്തിഭവനില്‍ അയ്യപ്പന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. ഒരുമുറി പൂര്‍ണമായി കത്തിനശിച്ചു. ഇതിനുള്ളില്‍ ഉണ്ടായിരുന്ന കട്ടില്‍, അലമാര, അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന തുണികള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഈസമയം വീട്ടിലുണ്ടായിരുന്ന അയ്യപ്പന്‍ പുറത്തിറങ്ങി. പുക ഉയരുന്നതുകണ്ട സമീപവാസികള്‍ കട്ടപ്പന അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. നഗരസഭ കൗണ്‍സിലര്‍ സന്തോഷ് ഓലിനാലും സമീപവാസികളും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow