പൂപ്പാറയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
പൂപ്പാറയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: പൂപ്പാറയില്‍ ഇരുചക്രവാഹന യാത്രക്കാരനെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ പൂപ്പാറ കൊല്ലംപറമ്പില്‍ വിഷ്ണുവിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എസ്‌റ്റേറ്റ് പൂപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി 9 ഓടെയാണ് അപകടം. അമിത വേഗതയിലെത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ വാഹനം ശനിയാഴ്ച രാവിലെ എന്‍ആര്‍സിറ്റി പള്ളിക്ക് സമീപത്തുനിന്ന് ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?






