വണ്ടിപ്പെരിയാറില്‍ ബിജെപി പ്രതിഷേധ പ്രകടനം
വണ്ടിപ്പെരിയാറില്‍ ബിജെപി പ്രതിഷേധ പ്രകടനം

ഇടുക്കി: ബിജെപി മഞ്ചുമല ഏരിയാക്കമ്മിറ്റി സെക്രട്ടറി എന്‍ രമേശിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വണ്ടിപ്പെരിയാറില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഎം വണ്ടിപ്പെരിയാര്‍ ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിന്റെ അടിസ്ഥാനത്തിലാണ് എന്‍ രമേശിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ രമേശ് ചികിത്സ തേടി. വണ്ടിപ്പെരിയാര്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി തിരികെ സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ കെ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എവി മുരളീധരന്‍, പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ അംബിയില്‍ മുരുകന്‍ പെരിയാര്‍ ഏരിയാക്കമ്മിറ്റി പ്രസിഡന്റ് കെടി അരുണ്‍, അജയന്‍ കെ തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രമേശിനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം പൊലീസ് സ്റ്റേഷന്‍ ഉപരോധമടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






