കാട്ടാനശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: ഡീന്‍ കുര്യാക്കോസ് എംപി
കാട്ടാനശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ദേവികുളം നിയോജകമണ്ഡലത്തിലെ കാട്ടാനശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണം. വന്യജീവി ആക്രമണം സംബന്ധിച്ച ചര്‍ച്ച നടത്താന്‍ ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിച്ച യോഗം എന്തിനുമാറ്റി എന്ന് വ്യക്തമല്ല. കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനം മേഖലയില്‍ നടന്നട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും എംപി കുറ്റപ്പെടുത്തി.
What's Your Reaction?






