റിലേ ഉപവാസ സമരം ജനകീയമാവുന്നു
റിലേ ഉപവാസ സമരം ജനകീയമാവുന്നു

ഇടുക്കി :വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയോടുള്ള അവഗണനക്കെതിരെ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേ ഉപവാസ സമരം ജനകീയമാവുന്നു. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ കാര്യക്ഷമമാക്കുക, ആശുപത്രിയിലെ കിടത്തി ചികില്‍സ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകെണ്ടാണ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഉപവാസ സമരം നടത്തുന്നത്. 8-ാം ദിവസത്തെ റിലേ ഉപവാസ സമരം ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി വര്‍ക്കിംഗ് പ്രസിഡന്റ് എം ഉദയസൂര്യന്‍ അധ്യക്ഷതവഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍, ഐഎന്‍ടിയുസി ജില്ലാവൈസ് പ്രസിഡന്റ് പാപ്പച്ചി വെട്ടിക്കാട്ട്, ജില്ലാ സെക്രട്ടറി ജോണ്‍ തോമസ്, ഷാജി പൈനാടത്ത് നേതാക്കളായ രാജന്‍ കൊഴുവന്‍മാക്കല്‍ ടി എം ഉമ്മര്‍, ഗീതാ നേശയ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപനയോഗം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാവാത്ത വീണാ ജോര്‍ജിനെ ആരോഗ്യവകുപ്പിന്റെ ചുമതലയേല്‍പ്പിച്ച സിപിഐഎം ആരോഗ്യമേഖലയുടെ കച്ചവടമാണ് ഉദേശിക്കുന്നതെന്നും ജില്ലയിലെ 11 ആശുപത്രികള്‍ അപ്പ്‌ഗ്രേഡ് ചെയ്യുമെന്ന് പറഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറി നുണ പ്രചാരണമാണ് നടത്തുന്നതെന്നും ഇ എം ആഗസ്തി ആരോപിച്ചു. വണ്ടിപ്പെരിയാര്‍ ക്രിയേറ്റീവ് സ്വയം സഹായ ഭാരവാഹികളായ പ്രസിഡന്റ് കുമാര്‍, സെക്രട്ടറി വില്യംസ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്, നേതാക്കളായ ബിജു ദാനിയേല്‍, വക്കച്ചന്‍ തുരുത്തിയില്‍, ടി സി ബിജു, ബാബു അത്തിമൂട്ടില്‍, ഷൈലജാ ഹൈദ്രോസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ എ സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉപവാസമനുഷ്ടിച്ച മുഴുവന്‍ ഭാരവാഹികള്‍ക്കും നാരങ്ങാ നീര്‍ നല്‍കി ഉപവാസ സമരമവസാനിപ്പിച്ചു.
What's Your Reaction?






