ഇടുക്കി റവന്യൂജില്ലാ കലോത്സവത്തിന് മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍ വേദിയാകും
ഇടുക്കി റവന്യൂജില്ലാ കലോത്സവത്തിന് മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂള്‍ വേദിയാകും
ഇടുക്കി: 36- ാമത് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വേദിയാകും. മന്ത്രി റോഷി അഗസ്റ്റിന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. നവംബര്‍ 17 മുതല്‍ 21 വരെ ദിവസങ്ങളില്‍ നടക്കുന്ന കലോത്സവത്തില്‍ 300 ഇനങ്ങളിലായി 6000 പ്രതിഭകള്‍ പങ്കെടുക്കും. സംഘാടകസമിതി രൂപീകരണം 28ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് അടിസ്ഥാനസൗകര്യങ്ങള്‍ താമസം കൂടാതെ ഒരുക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ വടക്കേല്‍, പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മാസ്റ്റര്‍ ജിജിമോള്‍ എബ്രഹാം എന്നിവര്‍ പറഞ്ഞു.
What's Your Reaction?