ഗാന്ധിജി-ശ്രീനാരായണ ഗുരു സമാഗമം: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ചരിത്ര സെമിനാര്‍ നടത്തി

ഗാന്ധിജി-ശ്രീനാരായണ ഗുരു സമാഗമം: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ചരിത്ര സെമിനാര്‍ നടത്തി

Jun 28, 2025 - 17:55
 0
ഗാന്ധിജി-ശ്രീനാരായണ ഗുരു സമാഗമം: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ചരിത്ര സെമിനാര്‍ നടത്തി
This is the title of the web page

ഇടുക്കി:കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ചരിത്ര സെമിനാര്‍ നടത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യമായി കണ്ടതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സെമിനാര്‍ നടത്തിയത്. കട്ടപ്പന പ്രസ്‌ക്ലബ് ഹാളില്‍ എഐസിസി അംഗം ഇ എം ആഗസ്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. മലനാട് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ബിജു മാധവന്‍ വിഷയാവാതരണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍, മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഇ കെ വാസു, ജോയി പൊരുന്നോലി, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, ടോമി തെങ്ങുംപള്ളി, ഷാജി വെള്ളംമാക്കല്‍, ജോയി ഈഴക്കുന്നേല്‍, സിബി പാറപ്പായി, എ എം സന്തോഷ്, വിനോദ് ജോസഫ്, ലീലാമ്മ ബേബി, പ്രശാന്ത് രാജു, സി എം തങ്കച്ചന്‍, ഷമേജ് കെ ജോര്‍ജ്, ബാബു കളപ്പുര, ജോസഫ് മാണി, ബിജു വെളുത്തേടത്ത്, ജോര്‍ളി പട്ടാംകുളംഷ, ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, സി കെ സരസന്‍, ജൈമോന്‍ കോഴിമല, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, റോബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow