കുരുവിളാസിറ്റിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണം: 10000 രൂപ നഷ്ടപ്പെട്ടു
കുരുവിളാസിറ്റിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണം: 10000 രൂപ നഷ്ടപ്പെട്ടു

ഇടുക്കി: രാജാക്കാട് കുരുവിളാസിറ്റിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണം. ബീഹാര്‍ സ്വദേശിയുടെ 10000 രൂപ നഷ്ട്ടപ്പെട്ടു. കുരുവിളാസിറ്റി മടത്തുംപടിയില്‍ ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ബീഹാര്‍ സ്വദേശി ബിറ്റ്കുമാര്‍ വീട്ടിലേക്ക് അയക്കാന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






