കുമളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഉപകരണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി വണ്ടിപ്പെരിയാര്‍ ഗവ.പോളിടെക്‌നിക് എന്‍എസ്എസ് യൂണിറ്റ്
കുമളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഉപകരണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി വണ്ടിപ്പെരിയാര്‍ ഗവ.പോളിടെക്‌നിക് എന്‍എസ്എസ് യൂണിറ്റ്
ഇടുക്കി: കുമളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജ് എന്‍എസ്എസ് യൂണിറ്റ് ടെക്‌നിക്കല്‍ അംഗങ്ങള്‍. കുമളി പഞ്ചായത്ത് പ്രസിഡന്റ്് ഡെയ്‌സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പുനര്‍ജനി പ്രോജക്ടിന്റെ ഭാഗമായി 5ലക്ഷം രൂപവിലവരുന്ന കേടായതും തുരുമ്പെടുത്തതുമായ ഉപകരണങ്ങളാണ് 3 ദിവസം കൊണ്ട് 40 വോളണ്ടിയര്‍മാരും അധ്യാപകരും ചേര്‍ന്ന് നന്നാക്കി എടുത്തത്.
വീല്‍ചെയര്‍, സ്ട്രക്ച്ചര്‍, രോഗികള്‍ക്ക് ഇരിക്കാനുള്ള എയര്‍പോര്‍ട്ട് ചെയറുകള്‍ എന്നിവയുടെ തകരാറുകള്‍ പരിഹരിച്ചു. തുരുമ്പെടുത്ത് ഉപേക്ഷിക്കാറായ ഐവി ഫ്‌ളൂയിഡ് സ്റ്റാന്‍ഡുകള്‍, സ്‌ക്രീനുകള്‍, കട്ടിലുകള്‍ എന്നിവയുടെ തുരുമ്പ് പൂര്‍ണമായും നീക്കംചെയ്ത് പെയിന്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി. പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജോണ്‍സണ്‍ ആന്റണി അധ്യക്ഷനായി. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തി ഷാജിമോന്‍, പഞ്ചായത്തംഗങ്ങളായ വിനോദ് ഗോപി, രമ്യ, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സാറ ആന്‍ ജോര്‍ജ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇര്‍ഷാദ് ഖാദര്‍, നഴ്‌സിങ് ഓഫീസര്‍ മേഴ്‌സി ചാക്കോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മാടസ്വാമി എന്നിവര്‍ സംസാരിച്ചു. സേവനസന്നദ്ധതയുടെ മികച്ച മാതൃകയാണ് വിദ്യാര്‍ഥികള്‍ കാഴ്ചവെച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
What's Your Reaction?

