ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ഡോളി സുനില്‍ ചുമതലയേറ്റു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ഡോളി സുനില്‍ ചുമതലയേറ്റു

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് ജോസഫ്് വിഭാഗത്തിലെ ഡോളി സുനിലിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷ മോഹനനെ 5 ന് എതിരെ 7 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡോളി സുനില്‍ ചുമതലയേറ്റത്. മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസിലെ ആന്‍സി തോമസ് രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 13 അംഗ ഭരണ സമിതിയില്‍ യുഡിഎഫ് 8, എല്‍ഡിഫ് 5 എന്നിങ്ങനെയാണ് കക്ഷിനില. കേരളാ കോണ്‍സ് ജോസഫ് വിഭാഗത്തിലെ റിന്റമോള്‍ വര്‍ഗീസ് വോട്ട് എടുപ്പില്‍നിന്ന് വിട്ടുനിന്നു. ആര്‍ ആര്‍ സുഹറ എ വരണധികാരിയായിരുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ജില്ലാ കണ്‍വീനര്‍ എം ജെ ജേക്കബ്, ജോയി കൊച്ചുകരോട്ട് , അനിഷ് ജോര്‍ജ്, തോമസ് പെരുമന, എന്‍ പുരുഷോത്തമന്‍, ആന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മുന്നണി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് അംഗമായ അഡ്വ. എബി തോമസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
What's Your Reaction?






