കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി സദ്ഭാവന ദിനം ആചരിച്ചു
കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി സദ്ഭാവന ദിനം ആചരിച്ചു

ഇടുക്കി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റി സദ്ഭാവന ദിനം ആചരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി എ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം സെക്രട്ടറി ബാബു ആന്റപ്പന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷാജി പൈനാടത്ത,് ആര്‍ ഗണേശന്‍ എം, ഉദയസൂര്യന്‍, പഞ്ചായത്തംഗം പ്രിയങ്ക മഹേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിനേഷ്, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






