വണ്ടിപ്പെരിയാര്‍ മൗണ്ട് സത്രത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് തുടക്കം

വണ്ടിപ്പെരിയാര്‍ മൗണ്ട് സത്രത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് തുടക്കം

Feb 27, 2024 - 17:47
Jul 9, 2024 - 17:55
 0
വണ്ടിപ്പെരിയാര്‍ മൗണ്ട് സത്രത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് തുടക്കം
This is the title of the web page

ഇടുക്കി: ജില്ലയിലെ പ്രധാന അഡ്വഞ്ചര്‍ ടൂറിസം സ്‌പോട്ടുകളിലൊന്നാവാനൊരുങ്ങി വണ്ടിപ്പെരിയാര്‍ മൗണ്ട് സത്രം.വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ സംരഭകരായ യുവാക്കള്‍ ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 250 മീറ്റര്‍ നീളത്തില്‍ സിപ് ലൈന്‍ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. സഞ്ചാരികള്‍ ഒഴുകിയെത്തുന്ന തേക്കടിക്ക് അടുത്ത സ്ഥലങ്ങളിലെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് മൗണ്ട് സത്രത്തില്‍ സിപ് ലൈന്‍ ആരംഭിച്ചത്. കുമളിയില്‍ നിന്നും ജീപ്പ് സഫാരിയില്‍ ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് സത്രത്തിലും പരിസര പ്രദേശങ്ങളിലും എത്തുന്നത്. ഈ സാധ്യത കണക്കിലെടുത്താണ് വിദേശ അന്തര്‍ സംസ്ഥാന പ്രാദേശിക വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അഡ്വഞ്ചര്‍ ടൂറിസത്തിന് മൗണ്ടില്‍ തുടക്കമായതെന്ന് സംരംഭകനായ അനന്തു പറഞ്ഞു. കണ്ണെത്താദൂരത്തോളം ഉയരമേറിയ കുന്നുകളില്‍ പരന്നു കിടക്കുന്ന തെയിലതോട്ടങ്ങളുടെ മനോഹര കാഴ്ചകള്‍ക്കൊപ്പം തേയിലകാടുകള്‍ക്ക് മുകളിലൂടെ ഇനി സിപ് ലൈനിലെ സാഹസിക സഞ്ചാരവും ആസ്വദിക്കാം. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, പഞ്ചായത്തംഗങ്ങളായ ജെ പ്രതിഭ ഗുണേശ്വരി, എം ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

100 അടിയിലധികം ഉയരമുള്ള സിപ് ലൈനായതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ കൃത്യത ഉറപ്പ് വരുത്തുന്നുണ്ട്. സിപ് ലൈന്‍ വിജയമായാല്‍ സ്‌കൈ സൈക്ലിങ്, പാരാഗ്‌ളൈഡിങ് ഉള്‍പ്പടെയുള്ള ആക്റ്റിവിറ്റികള്‍ ഉള്‍പ്പെടുത്തി അഡ്വഞ്ചര്‍ ടൂറിസം വിപുലീകരികാനാണ് സംരഭകരുടെ തീരുമാനം

What's Your Reaction?

like

dislike

love

funny

angry

sad

wow