ഭിന്നശേഷി അര്‍ഹതാ നിര്‍ണയ ക്യാമ്പ് വണ്ടിപ്പെരിയാറില്‍ 

ഭിന്നശേഷി അര്‍ഹതാ നിര്‍ണയ ക്യാമ്പ് വണ്ടിപ്പെരിയാറില്‍ 

Sep 25, 2024 - 23:14
 0
ഭിന്നശേഷി അര്‍ഹതാ നിര്‍ണയ ക്യാമ്പ് വണ്ടിപ്പെരിയാറില്‍ 
This is the title of the web page

ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അര്‍ഹതാ നിര്‍ണയ ക്യാമ്പ് വണ്ടിപ്പെരിയാറില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീരാമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയവും അലിംകോയും സംസ്ഥാന സര്‍ക്കാരും സംയുക്തമായിയാണ് ചലന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകളില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്യാമ്പാണ് നടന്നത്. അഴുത ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ജെയിംസ് അധ്യക്ഷയായി. അഴുത അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എംഎസ് മിനിമോള്‍ സ്വാഗതമാശംസിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസ് കോഡിനേറ്റര്‍ അനസ് തൈപ്പറമ്പില്‍ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പിഎം നൗഷാദ്,  പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഡി അജിത്ത്, ബിഡിഒ വെള്ളയ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വണ്ടിപ്പെരിയാര്‍ കുമളി
പഞ്ചായത്തുകളില്‍ നിന്നായി 160 ഓളം ഭിന്നശേഷിക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow