ഇടുക്കി: എസ്എന്‍ഡിപി യോഗം പീരുമേട് താലൂക്ക് യൂണിയന്റെ കീഴിലുള്ള വണ്ടിപ്പെരിയാര്‍ 1494 നമ്പര്‍ മാതൃശാഖയുടെ നേതൃത്വത്തില്‍ ഗുരുസമാധിദിനാചരണം നടത്തി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന,് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി തുടങ്ങിയ ആശയങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ന്ന നല്‍കിയ യുഗപുരുഷനാണ് ശ്രീനാരായണ ഗുരു. സമാധി ദിന സന്ദേശം നല്‍കി ഗുരു മന്ദിരത്തില്‍ നിന്നും ആരംഭിച്ച ശാന്തിയാത്ര ടൗണ്‍ വഴി പെട്രോള്‍ പമ്പ് ജങ്ഷന്‍ ചുറ്റി ഗുരുമന്ദിരത്തില്‍ തന്നെ സമാപിച്ചു. ഉച്ചകഴിഞ്ഞ് 3 30 വരെ സമാധി പൂജ വഴിപാടുകള്‍ നടന്നു. ഇതിനുശേഷം നേര്‍ച്ച സദ്യ വിതരണത്തോടുകൂടിയാണ് ദിനാചരണം സമാപിച്ചത്. മാതൃശാഖ സെക്രട്ടറി കെ കലേഷ് കുമാര്‍ പ്രസിഡന്റ് ശിവാനന്ദന്‍ ദേവിഗാനം. 3938 ശാഖ സെക്രട്ടറി പി കെ ഗോപിനാഥന്‍ , ഭാരവാഹികളായ രാജേഷ് തമ്പി. ഡോ. പ്രജിന്‍ ബാബു. അനുരുദ്ധന്‍ വൈദ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.