ഇരട്ടയാര്‍ അപകടം : അസൗരേഷിന് വിട നല്‍കി വളകോട് ഗ്രാമം
ഇരട്ടയാര്‍ അപകടം : അസൗരേഷിന് വിട നല്‍കി വളകോട് ഗ്രാമം

ഇടുക്കി: ഇരട്ടയാര്‍ ഡാമില്‍ വീണ് മരിച്ച ഉപ്പുതറ വളക്കോട് മൈലാടുംപാറയില്‍ അസൗരേഷിന്റെ സംസ്‌കാരം നടന്നു. ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 11 ഓടെ അസൗരേഷ് പഠിച്ചിരുന്ന വളകോട് ഗവ. സ്‌കൂളില്‍ പൊതുദര്‍ശനം നടന്നു. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് അസൗരേഷും ബന്ധുവായ അതുല്‍ ഹര്‍ഷും ഇരട്ടയാര്‍ ഡാമില്‍ ഒഴുക്കില്‍ പ്പെട്ടത്. അതുല്‍ ഹര്‍ഷന്റെ മൃതദേഹം അന്നുതന്നെ ലഭിച്ചുവെങ്കിലും തിരച്ചിലിന്റെ രണ്ടാം ദിനമാണ് അസൗരേഷിന്റെ മൃതദേഹം കണ്ടെത്താനായത്.
തുടര്‍ന്ന് വൈകിട്ട് മൂന്നോടെ അസൗരേഷിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ഉപ്പുതറ പഞ്ചയാത്ത് പ്രസിഡന്റ് കെജെ ജെയിംസ്, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, മുന്‍ പ്രസിഡന്റ് ജിന്‍സന്‍ വര്‍ക്കി ഉപ്പുതറ പഞ്ചായത്തംഗങ്ങളായ സജി ടൈറ്റസ്, ഷീബ സത്യനാഥ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ, സിപിഎം കട്ടപ്പന ഏരിയാ കമ്മിറ്റിംഗം മാത്യു ജോര്‍ജ് തുടങ്ങിയവര്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു
What's Your Reaction?






