വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രതിഷേധം
വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി: കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെയും മാധ്യമപ്രവര്‍ത്തകന്‍ യു എച്ച് സിദ്ധിഖിന്റെയും ഓര്‍മയ്ക്കായി നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ യോഗം ചേര്‍ന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. സിപിഎം പ്രവര്‍ത്തകരാണ് കേന്ദ്രം തകര്‍ത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് സമരം നടത്തിയ വയോധികയുടെ വീട് ഡിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി എ അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരക്കാട്, നേതാക്കളായ എം ഉദയസൂര്യന്‍, ടി എച്ച് അബ്ദുള്‍ സമദ്, പ്രിയങ്ക മഹേഷ്, എം ഉമര്‍, രാജന്‍ കൊഴുവന്‍മാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






