പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: വണ്ണപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍
പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: വണ്ണപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റില്‍

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം കാളിയാര്‍ പാറപ്പുറത്ത് എമിലാണ് പിടിയിലായത്. കട്ടപ്പന സ്വദേശിനിയായ പത്തൊന്‍പതുകാരി പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,2022 ജൂണിലാണ് എമില്‍ വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.അന്ന് പെണ്‍കുട്ടിയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം.എന്നാല്‍ അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി.ഇതേ തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്.അപകടനില തരണം ചെയ്ത പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.കട്ടപ്പന പോലീസ് കാളിയാറ്റിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ് പി പിവി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






