അന്തരിച്ച നേതാക്കളെ അനുസ്മരിച്ച് വ്യാപാരികള്‍
അന്തരിച്ച നേതാക്കളെ അനുസ്മരിച്ച് വ്യാപാരികള്‍

ഇടുക്കി: അന്തരിച്ച സംഘടനാ നേതാക്കളുടെ ചരമ വാര്‍ഷിക അനുസ്മരണം കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തില്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. നസറുദീന്‍, മുന്‍ ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, കട്ടപ്പന യൂണിറ്റ് സ്ഥാപക ജനറല്‍ സെക്രട്ടറി ഇ.എം. ബേബി എന്നിവരുടെ ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനമാണ് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. നഗരസഭാപരിധിയിലെ നിര്‍ധനര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാനുള്ള ധനസഹായവും നല്‍കി.
തുടര്‍ന്നുള്ള മാസങ്ങളിലും ഇവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.കെ തോമസ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. ജെ ബെന്നി, കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, സിജു ചക്കുംമൂട്ടില്‍, തങ്കച്ചന്‍ പുരയിടം, ധന്യ അനില്‍, ജൂലി റോയി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടി, യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍ ജോസ്, നഗരസഭ സെക്രട്ടറി ആര്‍. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ഷിയാസ് എ.കെ, അജിത് സുകുമാരന്‍, അനില്‍ പുനര്‍ജനി, ആര്‍.ശ്രീധര്‍, പോള്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






