വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം നടന്നു
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം നടന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 60-ാംമത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.മാലതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി എം നൗഷാദ് അധ്യഷനായിരുന്നു. 28 വര്‍ഷത്തെ അധ്യാപക സേവനത്തില്‍ നിന്ന് വിരമിക്കുന്ന ബിന്ദു പി യ്ക്ക് സ്‌കൂളിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, സ്‌കൂള്‍ എച്ച് എം കെ മുരുകേശന്‍, പ്രിന്‍സിപ്പല്‍ ജര്‍മ്മനലിന്‍, യുപി സ്‌കൂളി എച്ച്എം എസ്. ടി. രാജ്, പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ രാധിക സജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






