വണ്ടിപ്പെരിയാര്‍ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 10 മോഷണം: പൊലീസിനെ കബളിപ്പിച്ച് തസ്‌കരവീരന്‍മാര്‍
വണ്ടിപ്പെരിയാര്‍ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 10 മോഷണം: പൊലീസിനെ കബളിപ്പിച്ച് തസ്‌കരവീരന്‍മാര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വര്‍ഷത്തിനിടെ നടന്നത് 10ലേറെ മോഷണങ്ങള്‍. ഇതില്‍ ഏറെയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്. മൂങ്കിലാര്‍, തങ്കമല, ഇഞ്ചിക്കാട്, ക്ഷേത്രങ്ങളിലും അരണക്കല്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന കൊക്കക്കാട് , അരണക്കല്‍, എന്നീവിടങ്ങളിലെ ലയങ്ങള്‍, ടൗണിലെ ആരാധനാലയത്തിന്റെ കാണിക്കവഞ്ചി, മ്ലാമല പൂണ്ടിക്കുളത്തെ കള്ള്ഷാപ്പ്, ഇഞ്ചിക്കാട്ടെ പെട്ടിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇവിടങ്ങളില്‍ നിന്ന് സ്വര്‍ണവും പണവും നഷ്ടമായി. വണ്ടിപ്പെരിയാര്‍ ഗവ. എല്‍.പി.സ്‌കൂളില്‍ മോഷണശ്രമവും ഉണ്ടായി. സ്‌കൂളിലെ പാചകപ്പുരയില്‍ കയറി കള്ളന്‍ സ്വന്തമായി ചായ തയ്യാറാക്കി കുടിച്ചാണ് മടങ്ങിയത്. മോഷണവും, മോഷണശ്രമങ്ങളും നടന്ന് ഒരുവര്‍ഷമായിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിന് കഴിയാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
What's Your Reaction?






