വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡ് നിര്‍മാണോദ്ഘാടനം നടത്തി
വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡ് നിര്‍മാണോദ്ഘാടനം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. റോഡിന്റെ ആസ്തി രജിസ്റ്റര്‍ മാറ്റാനിരുന്നതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നും മേജര്‍ ഡിസ്ട്രിക്ക് റോഡിന് പിഡബ്ല്യുഡി ഫണ്ട് അനുവദിച്ചത് ചരിത്ര സംഭവമെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം 5മീറ്റര്‍ വീതിയില്‍ 7 കിലോമീറ്റര്‍ ഭാഗം 3.85 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി:എക്‌സിക്യൂട്ടീവ് എന്‍ഞ്ചീനിയര്‍ കുര്യന്‍ സി. ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ആര്‍. സെല്‍വത്തായി, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍, പഞ്ചായത്തംഗങ്ങളായ ഗീതാ ചെല്ലദുരൈ, പഞ്ചാനാഗരാജ്, സിപിഐഎം മ്ലാമല ലോക്കല്‍ സെക്രട്ടറി എം.ടി. ലിസി, ഐഎന്‍സി ഭാരവാഹി കബീര്‍ താന്നിമൂട്ടില്‍, കേരളാ കോണ്‍ഗ്രസ് (എം) നേതാവ് സെബാസ്റ്റ്യന്‍ പൂണ്ടിക്കുളം, റോഡ് വികസന സമിതി ചെയര്‍മാന്‍ എം.ടി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






