വണ്ടന്‍മേട് പഞ്ചായത്തിലെ വിദ്യാര്‍ഥി ഹരിതസേന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
വണ്ടന്‍മേട് പഞ്ചായത്തിലെ വിദ്യാര്‍ഥി ഹരിതസേന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
ഇടുക്കി: പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ വണ്ടന്‍മേട് പഞ്ചായത്തില്‍ നടപ്പാക്കിയ വിദ്യാര്‍ഥി ഹരിതസേന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി ബോധവും മാലിന്യ സംസ്‌കരണത്തെകുറിച്ചുള്ള ശാസ്ത്രീയമായ അറിവുകളും സമൂഹത്തില്‍ ശുചിത്വബോധം വളര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യുപി വിഭാഗങ്ങളില്‍ നിന്ന് 6, 7 ക്ലാസുകളിലെ കുട്ടികളും ഹൈസ്‌കൂള്‍ തലത്തില്‍ 8,9 ക്ലാസുകളിലെയും ഹയര്‍സെക്കന്‍ഡറി തലത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെയുമാണ് ഹരിത സേനയുടെ ഭാഗമാക്കിയിട്ടുള്ളത്. വണ്ടന്‍മേട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 50 വിദ്യാര്‍ഥികളെയാണ് ഹരിതസേനയുടെ ഭാഗമായി തെരഞ്ഞെടുത്ത് 1500 രൂപ വീതം സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കിയത്. മികച്ച സ്‌കൂളിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈസ് പ്രസിഡന്റ് ബിജു അക്കാട്ടുമുണ്ട അധ്യക്ഷനായി. പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എന്‍ ശശി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി ശരവണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ രമേശ്, പിടിഎ പ്രസിഡന്റ് സജി കുന്നേല്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് കെ ജെ, പുറ്റടി എന്‍എസ്പി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സേതുനാഥ് പി. എന്നിവര്‍ സംസാരിച്ചു.
What's Your Reaction?