ഇടുക്കി: വണ്ടിപ്പെരിയാറിലെ വിവിധ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടി നടത്തി. പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം അതിവിപുലമായാണ് നടത്തിയത്. അത്തപ്പൂക്കള മത്സരം, മലയാളി മങ്ക, സുന്ദരിക്ക് പൊട്ടുതൊടല്‍, തിരുവാതിര, വടംവലി എന്നിവ സംഘടിപ്പിച്ചിരുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പിടിഎ, എംപിടിഎ അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗവ. യുപി സ്‌കൂളില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അത്തപ്പൂക്കള മത്സരവും ഓണസദ്യയും നടത്തി. ഇതോടൊപ്പം ഗവ. എല്‍പി സ്‌കൂളിലും ഓണാഘോഷ പരിപാടി നടത്തി. മാവേലിമനന്റെയും വാമനന്റേയും മലയാളി മങ്കയുടെയും വേഷങ്ങള്‍ ധരിച്ചാണ് കുട്ടികളെത്തിയത്. ഗ്രാബി എല്‍പി, 62ാംസെന്റ് മാത്യൂസ് എല്‍പി, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം, ട്രിനിറ്റി ഗാര്‍ഡന്‍ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലും ഓണാഘോഷ പരിപാടികള്‍ നടത്തി.