പഴമ നിലനിര്‍ത്തി വണ്ടിപ്പെരിയാര്‍ ഗവ യുപി സ്‌കൂള്‍ പരീക്ഷാഫലം
VANDIPERIYAR,GOV.U.P SCHOOL,OLD METHOD,RESULT

ഇടുക്കി: പഴമ നിലനിര്‍ത്തി വണ്ടിപ്പെരിയാര്‍ ഗവ: യുപി സ്‌കൂള്‍ 2023 - 24 അധ്യയന വര്‍ഷത്തെ പരീക്ഷാഫലം പുറത്തുവിട്ടു.ഒരു അധ്യായന വര്‍ഷത്തെ വര്‍ഷാവസാന പരീക്ഷ എഴുതി രണ്ടുമാസത്തെ അവധിക്കിടയില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സമയം സ്‌കൂളില്‍ എത്തി തങ്ങളുടെ വിജയം നേരിട്ട് കണ്ട് ആത്മ സംതൃപ്തി അടയുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ മറ്റ് എല്ലാ സംവിധാനങ്ങള്‍ക്ക് ഒപ്പം സ്‌കൂള്‍ പരീക്ഷാഫലങ്ങളും ഓണ്‍ലൈന്‍ വ്യവസ്ഥിതിയിലേക്ക് മാറുകയായിരുന്നു. പത്താംതരം പരീക്ഷാഫലങ്ങള്‍ മറ്റ് ഉന്നത വിദ്യാഭ്യാസ പരീക്ഷാഫലങ്ങള്‍ എന്നിവ ഇന്റര്‍നെറ്റ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടുകൂടി പ്രാഥമിക വിദ്യാഭ്യാസ തലങ്ങള്‍ വരെ പരീക്ഷാഫലങ്ങള്‍ അറിയുന്നത് ഓണ്‍ലൈനിലൂടെ മാറുകയായിരുന്നു .ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും പരീക്ഷാഫലം പ്രഖ്യാപിക്കുന്ന പഴയകാല രീതിയെ നിലനിര്‍ത്തിയാണ് വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ ഇത്തവണത്തെ പരീക്ഷാഫലം ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചത്. എല്‍പി യുപി വിഭാഗങ്ങളിലെഎല്ലാ കുട്ടികളെയും വിജയിപ്പിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും പരീക്ഷാഫലം സ്‌കൂളിലെത്തി നേരില്‍കണ്ട് വിജയം ആഘോഷിക്കുന്ന സന്തോഷം കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കുന്നതിനാണ് പഴയകാലരീതി അവലംബിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 52 വര്‍ഷം പഴക്കമുള്ള വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇതുകൂടാതെ തന്നെ പഴമ നിലനിര്‍ത്തിയുള്ള പല പരിപാടികളും സംഘടിപ്പിച്ചത് മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
What's Your Reaction?






