ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ മുരിക്കാശ്ശേരി യൂണിറ്റ് വാര്‍ഷിക പൊതുയോഗം
ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ മുരിക്കാശ്ശേരി യൂണിറ്റ് വാര്‍ഷിക പൊതുയോഗം

ഇടുക്കി :ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ മുരിക്കാശ്ശേരി യൂണിറ്റിന്റെ 23-ാം വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും മുരിക്കാശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ഷാജി പുളിക്കക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗം എച്ച്എംടിഎ ജില്ലാ പ്രസിഡന്റ് പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. യോഗത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഇടുക്കി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഡി. ഉല്ലാസ് ക്ലാസ് നയിച്ചു. യൂണിറ്റ് സെക്രട്ടറി ബോസ് സെബാസ്റ്റ്യന്‍, ജില്ലാ ട്രഷറര്‍ എം.കെ. ബാലചന്ദ്രന്‍, ട്രഷറര്‍ ലൂക്കാ ജോസഫ്, ബേബി മാത്യു, മുഹമ്മദ് പി.എസ്. സജി കുന്നേല്‍, ജോണ്‍സണ്‍ മരോട്ടിമൂട്ടില്‍, ജേക്കബ് പിണക്കാട്ട് സാജന്‍ പ്ലാത്തോട്ടം, അര്‍ജുനന്‍, സജി ജോസഫ്, ഷിബു ചേലകാട്ട് തുടങ്ങിയര്‍ പങ്കെടുത്തു.
What's Your Reaction?






