വണ്ടിപ്പെരിയാര്‍-ചെങ്കര റോഡില്‍ അപകടഭീഷണിയുയര്‍ത്തിയ മരച്ചില്ലകള്‍ മുറിച്ചുമാറ്റി
വണ്ടിപ്പെരിയാര്‍-ചെങ്കര റോഡില്‍ അപകടഭീഷണിയുയര്‍ത്തിയ മരച്ചില്ലകള്‍ മുറിച്ചുമാറ്റി

ഇടുക്കി: വണ്ടിപ്പെരിയാര്‍- ചെങ്കര റോഡില്‍ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുനീക്കി. വാളാര്‍ഡി എച്ച്എംഎല്‍ എസ്റ്റേറ്റ് ഭൂമിയിലാണ് മരങ്ങളുള്ളത്. അപകടഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. 138 വര്‍ഷത്തോളം പഴക്കമുള്ള മരങ്ങളാണിവ. ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീഴുന്നതും ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുന്നതും പതിവാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശിഖരങ്ങള്‍ മുറിച്ചുനീക്കിയതെന്ന് പഞ്ചായത്തംഗം കെ. മാരിയപ്പന്‍ പറഞ്ഞു
What's Your Reaction?






