പരുന്തുംപാറയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച വ്യാപാര സ്ഥാപനം ഒഴിപ്പിച്ചു
പരുന്തുംപാറയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച വ്യാപാര സ്ഥാപനം ഒഴിപ്പിച്ചു

ഇടുക്കി: പരുന്തുംപാറയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച വ്യാപാര സ്ഥാപനം റവന്യൂ വിഭാഗം സീല്‍ ചെയ്ത് നോട്ടീസ് പതിച്ചു. കയ്യേറ്റത്തിലൂടെ റവന്യുവകുപ്പിന് നഷ്ടമായ ഭൂമി കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക സര്‍വേയിലൂടെയാണ് സ്ഥലം കണ്ടെത്തിയത്. 110 ഏക്കറോളം സര്‍ക്കാര്‍ ഭൂമി നഷ്ടമായിട്ടുള്ളതായി പീരുമേട് തഹസീല്‍ദാര്‍ മുന്‍ ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്ന് പീരുമേട്, മഞ്ചുമല വില്ലേജുകളിലായി 41.5 ഏക്കര്‍ റവന്യൂ ഭൂമി തിരിച്ചു പിടിച്ചതായി റവന്യൂ വിഭാഗം താലൂക്ക് വികസന സമിതിയില്‍ കണക്ക് അവതരിപ്പിച്ചു. എന്നാല്‍ ഈ കണക്കില്‍ ഭൂമിയുടെ അളവ് കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് പ്രത്യേക സര്‍വേ നടത്തി പരുന്തും പാറയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചുവരുന്നത.് പീരുമേട് തഹസീല്‍ദാര്‍ സ്ഥലം മാറി പോയതോടെ എല്‍എ തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ വിഭാഗം ഉദ്യോഗസ്ഥരാണ് വ്യാപാര സ്ഥാപനം സീല്‍ വയ്ക്കുകയും നോട്ടീസ് പതിക്കുകയും ചെയ്തത്.
What's Your Reaction?






