മുല്ലപ്പെരിയാര്‍ സമരസമിതി ഉപവാസം തിരുവോണനാളില്‍
മുല്ലപ്പെരിയാര്‍ സമരസമിതി ഉപവാസം തിരുവോണനാളില്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ ഉപ്പുതറ ടൗണില്‍ ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അഞ്ചുജില്ലകളിലെ നാല്‍പ്പതുലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാണ് മുല്ലപ്പെരിയാര്‍ ഡാം. ഇതിനുപരിഹാരം കാണേണ്ടത് അധികാരികളുടെ ഔദാര്യമല്ല. കേരളത്തിലെ ജനങ്ങളുടെ മൗലികമായ അവകാശമാണ്. ഇതിനുപരിഹാരം കാണുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. സമുദായിക-സാമൂഹിക- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും കേരളത്തിന് അനുകൂലമായ വിധി നേടിത്തന്ന ഡോ. ജോ ജോസഫ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിദന്റ് മുഹമ്മദ് സക്കീര്‍ മൗലവി, കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി ആനിമേറ്ററും പ്രോലൈഫ് അപ്പസ്‌തോ ലേറ്റ് സീറോ മലബാര്‍ സഭയുടെ സെക്രട്ടറിയുമായ സാബു ജോസ്, കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി, മലനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രതിനിധി എംഎ സുനില്‍, ഫാ. സുരേഷ് ചപ്പാത്ത്, മുഹമ്മദ് റിയാസ് മൗലവി, ഇ ജെ ജോസഫ് ദര്‍ശന തുടങ്ങിയവര്‍ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി ജോസഫ്, ജനറൽ കൺവീനർ സിബി മുത്തുമാക്കുഴി , കൺവീനർ ജേക്കബ് പനംന്താനം, വൈസ് ചെയർമാൻ സി എസ് രാജേന്ദ്രൻ, ട്രഷറർ പിടി ജോസഫ് എന്നിവർ പങ്കെടുത്തു
What's Your Reaction?






