കട്ടപ്പന വലിയകണ്ടം റോഡരികില്‍ മാലിന്യം തള്ളുന്നു: പൊറുതിമുട്ടി ജനം
കട്ടപ്പന വലിയകണ്ടം റോഡരികില്‍ മാലിന്യം തള്ളുന്നു: പൊറുതിമുട്ടി ജനം

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവല-വലിയകണ്ടം റോഡരികില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നു. പാതയോരത്ത് മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ്. ഇടുക്കിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തിന്റെ പിന്‍വശത്തുകൂടി വലിയകണ്ടം മേഖലയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. രാത്രികാലങ്ങളില്‍ ചാക്കില്‍ നിറച്ചാണ് അവശിഷ്ടങ്ങള്‍ ഇവിടെ തള്ളുന്നത്. ഏതാനുംനാളുകളായി ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. കഴിഞ്ഞദിവസം മാലിന്യം തള്ളിയത് ചോദ്യംചെയ്ത പ്രദേശവാസിയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികര്‍ കടന്നുപോകുന്ന പാതയോരത്താണ് മാലിന്യം തള്ളുന്നത്. കഴിഞ്ഞദിവസങ്ങളിലെ വേനല്‍മഴയില്‍ ഇവ പ്രധാന റോഡിലേക്ക് ഒലിച്ചിറങ്ങിയിരുന്നു. സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ ആവശ്യപ്പെട്ടു.
What's Your Reaction?






