അടിമാലി- കുമളി ദേശീയപാത കടന്നുപോകുന്നത് ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളിലൂടെ: നവീകരണം പ്രയോജനപ്പെടുക വിനോദസഞ്ചാര, വ്യാപാര മേഖലകള്‍ക്ക്

അടിമാലി- കുമളി ദേശീയപാത കടന്നുപോകുന്നത് ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളിലൂടെ: നവീകരണം പ്രയോജനപ്പെടുക വിനോദസഞ്ചാര, വ്യാപാര മേഖലകള്‍ക്ക്

Apr 20, 2025 - 14:12
 0
അടിമാലി- കുമളി ദേശീയപാത കടന്നുപോകുന്നത് ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളിലൂടെ: നവീകരണം പ്രയോജനപ്പെടുക വിനോദസഞ്ചാര, വ്യാപാര മേഖലകള്‍ക്ക്
This is the title of the web page

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയുടെ കോടികള്‍ ചെലവഴിച്ചുള്ള നവീകരണം ഏറെ പ്രയോജനപ്പെടുന്നത് വിനോദസഞ്ചാര മേഖലയ്ക്ക്. അടിമാലിക്കും കുമളിക്കുമിടയില്‍ മലയോര മേഖലയിലെ നിരവധി ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇടുക്കി ടൂറിസം സര്‍ക്യൂട്ടിലെ നിരവധി കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നു. ഇതിനുപുറമേ വ്യാപാര മേഖലയ്ക്കും ഹൈറേഞ്ചിലെ ചരക്ക് ഗതാഗതത്തിനും നവീകരണം ഉണര്‍വാകും.
കല്ലാര്‍കുട്ടി ഡാം, റോക്ക് വാട്ടര്‍ ഫോള്‍സ് വ്യൂ പോയിന്റ്, പവര്‍ സ്റ്റേഷന്‍, പെരിയാര്‍ വ്യൂ പോയിന്റ്, കീരിത്തോട് വ്യൂ പോയിന്റ്, ചേലച്ചുവട് വെള്ളച്ചാട്ടം എന്നിവിടങ്ങള്‍ പിന്നിട്ട് ചെറുതോണിയിലെത്തുന്നു. തുടര്‍ന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകളും അനുബന്ധ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. തുടര്‍ന്ന് ഇടുക്കി അഡ്വഞ്ചര്‍ പാര്‍ക്ക്, കാല്‍വരിമൗണ്ട്, തണ്ണിമല വ്യൂ പോയിന്റ്, നിര്‍മലാസിറ്റി വ്യൂ പോയിന്റ്, അഞ്ചുരുളി ഹില്‍ടോപ്പ് എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പാത ഹൈറേഞ്ചിന്റെ തലസ്ഥാനമായ കട്ടപ്പനയിലെത്തുന്നു. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും കല്യാണത്തണ്ട് ഉള്‍പ്പെടെയുള്ള ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. ഇവിടെനിന്ന് ആനവിലാസം വഴി കുമളിയിലേക്കുള്ള യാത്രയും ഏറെ ആസ്വാദ്യകരമാണ്. ഏലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ കാനനഭംഗി ആസ്വദിച്ചുള്ള യാത്ര പുത്തനനുഭവമാണ്. കുമളിയിലെത്തുമ്പോള്‍ ലോക ടൂറിസം ഭൂപടത്തില്‍ മുന്‍പന്തിയിലുള്ള തേക്കടിയിലേക്ക്.
വിനോദസഞ്ചാര മേഖലകളിലൂടെ കടന്നുപോകുന്നതിനുപുറമേ മൂന്നാര്‍, തേക്കടി മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായി ഇത് മാറും. കൂടാതെ, കൊച്ചി-ധനുഷ്‌കോടി, കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതകളെയും ബന്ധിപ്പിക്കുന്നു. 800 കോടി രൂപയാണ് നവീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുക്കലിനുമാത്രം 484 കോടി രൂപ ചെലവഴിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow