കെപിഎംഎസ് ഉടുമ്പന്‍ചോല യൂണിയന്‍ സമ്മേളം കട്ടപ്പനയില്‍
കെപിഎംഎസ് ഉടുമ്പന്‍ചോല യൂണിയന്‍ സമ്മേളം കട്ടപ്പനയില്‍

ഇടുക്കി: കെപിഎംഎസ് ഉടുമ്പന്‍ചോല യൂണിയന്‍ സമ്മേളനം കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം പി ദേവരാജ് ദേവസുധ ഉദ്ഘാടനം ചെയ്തു. അയ്യന്‍കാളിയുടെയും അംബേദ്കറുടെയും ആശയങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗമായി മാറേണ്ട കാലമാണിതെന്നും ആശയ പ്രചാരണത്തിന് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും നടപ്പാക്കുന്ന വിവിധ പദ്ധതികളും ചര്‍ച്ച ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ബിജോ മുളകരമേട് അധ്യക്ഷനായി. പി കെ രതീഷ്‌കുമാര്‍, കെ പി സുരേഷ്‌കുമാര്‍, ബിജു കേശവന്‍, ബാബു, സജിത ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






