കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു 

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു 

Dec 21, 2025 - 16:44
 0
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു 
This is the title of the web page

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലേയും കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ പഞ്ചായത്തുകളിലേയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ആര്‍ സബ് കലക്ടര്‍ മിനി കെ തോമസ് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കട്ടപ്പനയില്‍ വരണാധികാരി. 
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ അംഗങ്ങളുടെ കുടുംബാംഗങ്ങളും രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിയിരുന്നു. കാഞ്ചിയാര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം തങ്കമണി സുരേന്ദ്രനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow