പാമ്പാടുംപാറ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

പാമ്പാടുംപാറ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

Dec 21, 2025 - 16:47
 0
പാമ്പാടുംപാറ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
This is the title of the web page

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാര്‍ എ സിദ്ധിക്ക് കുട്ടി വരണാധികാരിയായി. മുതിര്‍ന്ന അംഗം രാധാകൃഷ്ണ പിള്ളയാണ് ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തുടര്‍ന്ന് മുഴുവന്‍ മെമ്പര്‍മാര്‍ക്കും രാധാകൃഷ്ണപിള്ള സത്യ വാചകം ചൊല്ലികൊടുത്തു. യുഡിഎഫ് തിരിച്ചുപിടിച്ച പാമ്പാടുംപാറയില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 3 എന്നതാണ് കക്ഷി നില. പഞ്ചായത്ത് സെക്രട്ടറി സ്റ്റാലിന്‍ ജോസഫ് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow