സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ കുമളിയില്‍ വയോജന നടത്ത മത്സരം നടത്തി
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ കുമളിയില്‍ വയോജന നടത്ത മത്സരം നടത്തി
ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ കുമളിയില്‍ വയോജന നടത്ത മത്സരം നടത്തി. കുമളി എസ്എച്ച്ഒ ശ്രീനാഥ് എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കുമളി ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മത്സരം തിരികെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തി. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് 5001,3001,2001 രൂപ എന്ന ക്രമത്തില്‍ ക്യാഷ് പ്രൈസുകളും ഏര്‍പ്പെടുത്തിയിരുന്നു. സമാപന സമ്മേളനം കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് ക്യാഷ് അവര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പുരുഷ വിഭാഗത്തില്‍ ജേക്കബ് പി ജെ ചെല്ലാര്‍കോവില്‍, മോഹനന്‍ പി ഡി നെടുങ്കണ്ടം, സോമന്‍ എന്‍ ഡി കുമളി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ എല്‍സമ്മ ചെറിയാന്‍ പാലാ, പുഷ്പലത കെ എസ് പാലാ, റോസമ്മ ആന്റണി കുമളി എന്നിവര്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ തേക്കടി ലിജിയന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ ഒ ചെറിയാന്‍ അധ്യക്ഷനായി. ലിജിയന്‍ ജനറല്‍ സെക്രട്ടറി ജോയി ഇരുമേട, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ടി എസ് ലാലു, അഡ്വ. ജയന്‍ ജോസഫ്, സെക്രട്ടറി തോമസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. പി കെ റോയി, ജിജി പടിയറ, വി ഡി ജോയി, ട്രസ്റ്റിമോന്‍, ഡോണ്‍ മാത്യു, രാജാമണി, കെ കെ മാണി, രാജു സൂര്യ, എം എസ് നൗഷാദ്, സുനിത ഡോണ്‍, ജോഷി ജോസഫ്, ബിനു പടിയറ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?