പ്രതിസന്ധികളെ തരണം ചെയ്ത് പാവല്‍ക്കൃഷിയില്‍ ബിനോയിയുടെ വിജയഗാഥ
പ്രതിസന്ധികളെ തരണം ചെയ്ത് പാവല്‍ക്കൃഷിയില്‍ ബിനോയിയുടെ വിജയഗാഥ

ഇടുക്കി: പാവല്‍ കൃഷിയില്‍ ചേറ്റുകുഴി പ്ലാന്തോട്ടത്തില്‍ ബിനോയിയുടെ വിജയഗാഥ തുടരുന്നു. കാലാവസ്ഥ വ്യതിയാനവും വില തകര്‍ച്ചയും പ്രതികൂലമായിട്ടും നൂറുമേനി വിളവാണ്. പാട്ടത്തിനെടുത്ത ഒരേക്കര്‍ ഭൂമിയിലെ പാവയ്ക്ക വിളഞ്ഞുകിടക്കുകയാണ്. കൃഷിയില്‍ നിന്ന് ലാഭം മാത്രമല്ല, കാര്‍ഷികവൃത്തിയോടുള്ള ഇഷ്ടമാണ് ചെറുപ്പം മുതല്‍ കാര്‍ഷിക മേഖലയില്‍ സജീവമാകാന്‍ ബിനോയിയെ പ്രേരിപ്പിക്കുന്നത്. ജൈവവളം മാത്രമേ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നുള്ളൂ. ഇതിനായി കന്നുകാലികളെയും വളര്‍ത്തുന്നുണ്ട്.
നിലവില്‍ 150 കിലോയോളം പാവയ്ക്ക ഒറ്റത്തവണത്തെ വിളവെടുപ്പില്‍ ലഭിച്ചു. സീസണ്‍ സമയങ്ങളില്‍ 300 കിലോ വരെ കിട്ടും. ശക്തമായ കാറ്റില്‍ പൂക്കള്‍ കൊഴിഞ്ഞുപോകുന്നത് വിളവ് കുറയാന്‍ കാരണമാകുന്നുണ്ട്. വിലക്കുറവും പ്രതിസന്ധിയാകുന്നു. 40 രൂപയാണ് ഒരുകിലോയ്ക്ക് ലഭിക്കുന്ന വില. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും കൃഷിയല്ലാതെ മറ്റൊന്നുമില്ലെന്ന ഉറച്ചനിലപാടിലാണ് ബിനോയി.
What's Your Reaction?






