വാത്തിക്കുടി പഞ്ചായത്തിൽ പര്യടനം നടത്തി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ
വാത്തിക്കുടി പഞ്ചായത്തിൽ പര്യടനം നടത്തി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ
ഇടുക്കി : എൻഡിഎ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ വാത്തിക്കുടി പഞ്ചായത്തിൽ പര്യടനം നടത്തി. മുരിക്കാശ്ശേരിയിൽ നിന്ന് ആരംഭിച്ച പര്യടനം ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഓ സി ടോമി ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങൾ, വികസന മുരടിപ്പ് തുടങ്ങിയ വിവിധ പ്രശ്നങ്ങളെ കുറിച്ച് സംഗീത വിശ്വനാഥൻ സംസാരിച്ചു. ബി ജെ പി പഞ്ചായത്ത് കമിറ്റി പ്രസിഡന്റ് സോമശേഖരൻ, മണ്ഡലം വൈസ് പ്രസിഡന്റ് സോജൻ പാണംകുന്നേൽ, സെക്രട്ടറി ബിനു കെ ആർ, മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി സ്ഥിതിൽ സ്മിത്ത്, സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി ജയേഷ് കെ ഡി, ശലോമോൻ ജോർജ്, ഷിനു കെ സി, സന്തോഷ് വി പി, ബാബു പാറടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?